പൊന്നോണ
നാട്ടിലെ പൂന്തെന്നലിന്നലെ
സ്വര്‍ഗത്തിലേക്കൊന്നു ദൂതു പോയി;
ശ്രാവണം വന്നു പിറന്നതറിയിക്കാന്‍
ആവണിത്തുമ്പിയെ കൊണ്ടുപോരാന്‍ .
സ്വര്‍ഗത്തിലേക്കൊന്നു ദൂതു പോയി;
ശ്രാവണം വന്നു പിറന്നതറിയിക്കാന്‍
ആവണിത്തുമ്പിയെ കൊണ്ടുപോരാന്‍ .
പോകും
വഴികളില്‍ താമരച്ചോലകള്‍
തുമ്പിക്കു നല്‍കാന്‍ സുഗന്ധമേകി;
മുറ്റത്തു നില്‍ക്കുന്ന തുമ്പയോ കുമ്പിളില്‍
പുഞ്ചിരിപ്പാലും പകര്‍ന്നു നല്‍കി.
തുമ്പിക്കു നല്‍കാന്‍ സുഗന്ധമേകി;
മുറ്റത്തു നില്‍ക്കുന്ന തുമ്പയോ കുമ്പിളില്‍
പുഞ്ചിരിപ്പാലും പകര്‍ന്നു നല്‍കി.
ആനകേറാമല
ആളുകേറാമല
എല്ലാം
കടന്നപ്പോള്‍ സ്വര്‍ഗമായി
!
ദൈവത്തിന്‍ നാട്ടിലെ ദൂതനെ കണ്ടപ്പോള്‍
പൂത്തുമ്പിക്കാഹ്ലാദമേറെയായി .
ദൈവത്തിന്‍ നാട്ടിലെ ദൂതനെ കണ്ടപ്പോള്‍
പൂത്തുമ്പിക്കാഹ്ലാദമേറെയായി .